Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PM Shri

പി​എം ​ശ്രീ​യെ​ച്ചൊ​ല്ലി സ​ഭ​യി​ൽ വാ​ക്പോ​ര്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​ഐ അം​​​ഗ​​​വും ക​​​ഴി​​​ഞ്ഞ മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​വു​​​മാ​​​യ പി. ​​​പ്ര​​​സാ​​​ദ് ന​​​ൽ​​​കി​​​യ അ​​​ടി​​​യ​​​ന്ത​​​രപ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​ൽ പി​​​എം ​​​ശ്രീ പ​​​ദ്ധ​​​തി​​​യെ​​​ച്ചൊ​​​ല്ലി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ യു​​​ഡി​​​എ​​​ഫ്- എ​​​ൽ​​​ഡി​​​എ​​​ഫ് വാ​​​ക്പോ​​​ര്.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു മാ​​​ത്രം റ​​​ദ്ദാ​​​ക്കാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​മാ​​​ണ് പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​ഴി​​​ഞ്ഞ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ഒ​​​പ്പി​​​ട്ട​​​തെ​​​ന്നും ക​​​ഴുത്തും ക​​​ത്തി​​​യുംകൂ​​​ടി കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നു കൊ​​​ടു​​​ത്ത ത​​​ര​​​ത്തി​​​ലു​​​ള്ള സ​​​മീ​​​പ​​​ന​​​മാ​​​ണു സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദീ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ പോ​​​ലും അ​​​റി​​​യി​​​ക്കാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും അ​​​ന്ന​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യും ചേ​​​ർ​​​ന്ന് ഇ​​​രു​​​ട്ടി​​​ന്‍റെ മ​​​റ​​​വി​​​ലാ​​​ണു പി​​​എം ​​​ശ്രീ​​​യി​​​ൽ ഒ​​​പ്പി​​​ട്ട​​​ത്. പ​​​ദ്ധ​​​തി​​​യി​​​ൽനി​​​ന്നു പി​​​ന്മാ​​​റാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു മാ​​​ത്ര​​​മേ ക​​​ഴി​​​യൂ. എ​​​ല്ലാം ചെ​​​യ്ത​​​ത് ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രാ​​​ണ്; പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ ഒ​​​രു ക​​​രാ​​​റി​​​ലും ഒ​​​പ്പി​​​ട്ടി​​​ട്ടി​​​ല്ല.

2024 മാ​​​ർ​​​ച്ച് 30ന് ​​​അ​​​ന്ന​​​ത്തെ പൊ​​​തുവി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി റാ​​​ണി ജോ​​​ർ​​​ജ് പി​​​എം​​​ ശ്രീ ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ കേ​​​ര​​​ളം ഒ​​​പ്പി​​​ടാമെ​​​ന്നു സമ്മതിച്ചും സ്കൂ​​​ളു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചും കേ​​​ന്ദ്ര​​​ത്തി​​​നു ക​​​ത്തു ന​​​ൽ​​​കി. പി​​​ന്നീ​​​ട് പി​​​എം​​​ ശ്രീ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യി ഉ​​​ന്ന​​​ത​​​ത​​​ല സ​​​മി​​​തി രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് 2025 ഒ​​​ക്ടോ​​​ബ​​​ർ 16ന് ​​​ആ​​​രെ​​​യും അ​​​റി​​​യി​​​ക്കാ​​​തെ ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പി​​​ട്ടു. സി​​​പി​​​ഐ ഇ​​​തി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തു വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 12ന് ​​​വീ​​​ണ്ടും കേ​​​ന്ദ്ര​​​ത്തി​​​നു ക​​​ത്തു ന​​​ൽ​​​കി.

ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ലെ ആ​​​ശ​​​ങ്ക​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി രൂ​​​പ​​വ​​ത്ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് വ​​​രു​​​ന്ന​​​തു വ​​​രെ പ​​​ദ്ധ​​​തി നീ​​​ട്ടി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​ത്തി​​​ലെ ആ​​​വ​​​ശ്യം. ഉ​​​പ​​​സ​​​മി​​​തി​​​യെ വ​​​ച്ചി​​​ട്ട് എ​​​ട്ടു മാ​​​സം ഒ​​​ന്നും സം​​​ഭ​​​വി​​​ച്ചി​​​ല്ല. മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി ഒ​​​രി​​​ക്ക​​​ൽ പോ​​​ലും യോ​​​ഗം ചേ​​​ർ​​​ന്നി​​​ല്ല. പി​​​എം ​​​ശ്രീ​​​യി​​​ൽ ഒ​​​പ്പി​​​ട്ട​​​തു കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വി​​​ക്കാ​​​ണെ​​​ന്നു പാ​​​ർ​​​ട്ടി മു​​​ഖ​​​പ​​​ത്ര​​​ത്തി​​​ൽ വാ​​​ർ​​​ത്ത​​​യും വ​​​ന്നു.

വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ വ​​​ർ​​​ഗീ​യ വ​​​ത്ക​​​ര​​​ണ​​​ത്തി​​​ലും ച​​​രി​​​ത്രം വ​​​ള​​​ച്ചൊ​​​ടി​​​ക്കു​​​ന്ന​​​തി​​​ലും യു​​​ഡി​​​എ​​​ഫ് എ​​​തി​​​രാ​​​ണ്. സം​​​ഘ്പ​​​രി​​​വാ​​​ർ അ​​​ജ​​​ൻ​​​ഡ​​​യ്ക്കു ​കീ​ഴ്പ്പെ​ടാ​തെ എ​ന്തു ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നു മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി പ​രി​ശോ​ധി​ക്കു​മെ​ന്നു മ​ന്ത്രി ഷം​സു​ദീ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ ആ​​​ശ​​​യ​​​മാ​​​ണെ​​​ന്ന് അ​​​വ​​​ർ​​ത​​​ന്നെ പ​​​റ​​​യു​​​ന്പോ​​​ൾ ഇ​​​ത് ഇ​​​വി​​​ടെ ന​​​ട​​​പ്പാ​​​ക്കാ​​​ൻ വ്യ​​​ഗ്ര​​​ത കാ​​​ണി​​​ക്കേ​​​ണ്ട​​​തു​​​ണ്ടോ​​​യെ​​​ന്ന് അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ​​​ത്തി​​​നു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ പി. ​​​പ്ര​​​സാ​​​ദ് ചോ​​​ദി​​​ച്ചു. എ​​​ന്നാ​​​ൽ, ആ​​​ർ​​​എ​​​സ്എ​​​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ധാ​​​ര​​​ണാ​​പ​​​ത്രം ഒ​​​പ്പി​​​ട്ട​​​ത് എ​​​ൽ​​​ഡി​​​എ​​​ഫ് അ​​​ല്ലേ​​​യെ​​​ന്ന് ഭ​​​ര​​​ണ​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ൾ വി​​​ളി​​​ച്ചു ചോ​​​ദി​​​ച്ചു.

മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി യോ​ഗം ചേ​ർ​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​ന്ത്രി​​​സ​​​ഭ ഉ​​​പ​​​സ​​​മി​​​തി​​​യു​​​ടെ ആ​​​ദ്യ യോ​​​ഗം ചേ​​​ർ​​​ന്നു. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ. ​ഷം​​​സു​​​ദ്ദീ​​​ൻ, എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​ ​​ലി​​​ജു, ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം.​ ​​ജോ​​​ണ്‍, മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് എ​​​ന്നി​​​വ​​​രാ​​​ണ് ഉ​​​പ​​​സ​​​മി​​​തി​​​യു​​​ടെ അം​​​ഗ​​​ങ്ങ​​​ൾ. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി പി​​​എം ശ്രീ​​​യെ​​​ക്കു​​​റി​​​ച്ച് ഉ​​​പ​​​സ​​​മി​​​തി​​​ക്കു മു​​​ന്പി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ട​​​ത്തി.

പി​​​എം ശ്രീ ​​​ന​​​ട​​​പ്പാ​​​ക്കു​​​ന്പോ​​​ൾ ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​തു ത​​​ര​​​ത്തി​​​ൽ ബാ​​​ധി​​​ക്കും എ​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സ​​​മി​​​തി പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​കും. തു​​​ട​​​ർ​​​ന്നാ​​​വും ഏ​​​ത് ത​​​ര​​​ത്തി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണം എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ക.

National

പി​എം ശ്രീ; ​ധാ​ര​ണാ​പ​ത്രം മ​ര​വി​പ്പി​ക്കാ​തെ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലെ​ന്ന് ഡി. ​രാ​ജ

ന്യൂ​ഡ​ൽ​ഹി: പി​എം ശ്രീ ​ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

പി​എം ശ്രീ​യു​ടെ ധാ​ര​ണാ​പ​ത്രം മ​ര​വി​പ്പി​ക്കാ​തെ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ല. പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ക്കം മു​ത​ലേ സി​പി​ഐ ഈ ​പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്നു​ണ്ട്. പ​ദ്ധ​തി​യെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന ഒ​രു സ​മ്മ​ർ​ദ​ത്തി​നും വ​ഴ​ങ്ങി​ല്ലെ​ന്ന് ഡി. ​രാ​ജ വ്യ​ക്ത​മാ​ക്കി.

പി​എം ശ്രീ ​പ​ദ്ധ​തി ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​തു​കൊ​ണ്ട് സി​പി​ഐ എ​തി​ർ​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യം സെ​ക്ര​ട്ട​റി​യേ​റ്റി​ലും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലും ച​ർ​ച്ച ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലും സി​പി​ഐ​യു​ടെ നി​ല​പാ​ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം അ​റി​യി​ച്ചു. ധാ​ര​ണാ​പ​ത്രം മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്നും ഡി. ​രാ​ജ പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ​യി​ൽ​നി​ന്ന് പി​ൻ​മാ​റ​ണമെ​ന്ന് ബി​നോ​യ് വി​ശ്വം; എ​ല്ലാ പ്ര​ശ്ന​വും തീ​രു​മെ​ന്ന് ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​വി​വാ​ദ​ത്തി​നി​ടെ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

സി​പി​ഐ ആ​സ്ഥാ​ന​ത്താ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. എ​ല്ലാ പ്ര​ശ്ന​വും തീ​രു​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ശി​വ​ൻ​കു​ട്ടി മാധ്യമങ്ങളോട് പ​റ​ഞ്ഞു. ച​ർ​ച്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ​നി​ന്നും കേ​ര​ളം പി​ൻ​മാ​റ​ണ​മെ​ന്ന് ബി​നോ​യ് വി​ശ്വം ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ക​രാ​റി​ൽ ഒ​പ്പി​ട്ട​തി​ൽ ക​ടു​ത്ത എ​തി​ർ​പ്പും ബി​നോ​യ് വി​ശ്വം ശി​വ​ൻ​കു​ട്ടി​യെ അ​റി​യി​ച്ചു.

മു​ന്ന​ണി മ​ര്യാ​ദ​ക​ൾ ലം​ഘി​ച്ചു. മ​ന്ത്രി​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യാ​തെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ച ന​ട​പ​ടി ശ​രി​യാ​യി​ല്ല. ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഇ​ങ്ങ​നെ​യ​ല്ല തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്.

ഇ​ത് പെ​ട്ട​ന്നു​വ​ന്ന പ​ദ്ധ​തി​യ​ല്ല. സി​പി​എ​മ്മും സി​പി​ഐ​യും വ​ർ​ഷ​ങ്ങ​ളാ​യി എ​തി​ർ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ണ്ട് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം മ​ന്ത്രി​യെ അ​റി​യി​ച്ചു.

Kerala

പി​എം ശ്രീ ​വി​വാ​ദ​ത്തി​ൽ ഉ​ല​ഞ്ഞ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​വി​വാ​ദ​ത്തി​ൽ ഉ​ല​ഞ്ഞ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം. ഫ​ണ്ടി​ന് വേ​ണ്ടി ന​യം മാ​റ്റാ​നാ​കി​ല്ലെ​ന്ന് സി​പി​ഐ ശ​ക്ത​മാ​യി വാ​ദി​ക്കു​മ്പോ​ള്‍ എ​ല്ലാം ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​മെ​ന്ന സി​പി​എം വാ​ദം അ​പ്ര​സ​ക്ത​മാ​വു​ക​യാ​ണ്.

ഘ​ട​ക​ക്ഷി​ക​ളെ ഇ​രു​ട്ടി​ൽ നി​ര്‍​ത്തി​യെ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നാ​ണ് സി​പി​ഐ ആ​വ​ശ്യം. എ​ന്നാ​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് സി​പി​എം തീ​രു​മാ​നം. വി​വാ​ദ​ത്തി​ൽ സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ട​പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. 40 ദി​വ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പെ​ത്തും. ആറ് മാ​സം ക​ഴി​ഞ്ഞാ​ൽ നി​ര്‍​ണാ​യ​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും.

മൂ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​നാ​യി സി​പി​എം സ​ര്‍​വ ശ​ക്തി​യി​ൽ പ്ര​ചാ​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് മ​ന്ത്രി​മാ​രെ പി​ന്‍​വ​ലി​ക്കു​ന്ന​ത​ട​ക്കം ക​ടു​ത്ത നി​ല​പാ​ട് വേ​ണ​മെ​ന്ന് സി​പി​ഐ യോ​ഗ​ത്തി​ൽ ച​ര്‍​ച്ച​ ഉ​യ​രു​ന്ന​ത്. സി​പി​എ​മ്മി​നെ ന​ന്ദി​ഗ്രാം ഓ​ർ​മ്മി​പ്പി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റ്.

Kerala

പി​എം​ ശ്രീ​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​തി​ന് പി​ന്നാ​ലെ സി​പി​ഐ​യെ പ​രി​ഹ​സി​ച്ച് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​തി​ന് പി​ന്നാ​ലെ സി​പി​ഐ​യെ പ​രി​ഹ​സി​ച്ച് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. പി​എം ശ്രീ​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​ത് ന​ല്ല​കാ​ര്യ​മാ​ണെ​ന്നും സി​പി​ഐ എ​ന്ന പാ​ർ​ട്ടി​ക്ക് കേ​ര​ള​ത്തി​ൽ റെ​ല​വ​ൻ​സി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

പി​ണ​റാ​യി കു​നി​യാ​ൻ പ​റ​ഞ്ഞാ​ൽ ബി​നോ​യ് വി​ശ്വം മു​ട്ടി​ലി​ഴ​യു​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ആ​ദ്യം കു​റെ ബ​ഹ​ളം വ​യ്ക്കും പി​ന്നെ കീ​ഴ​ട​ങ്ങും. മാ​വോ​യി​സ്റ്റു വെ​ടി​വ​യ്പി​ൽ കു​റെ അ​ധ​ര​വ്യാ​യാ​മം ന​ട​ത്തി. പി​ന്നെ എ​ഡി​ജി​പി അ​ജി​ത് കു​മാ​ർ വി​ഷ​യ​ത്തി​ൽ ഇ​പ്പം മൂ​ക്കി​ൽ ക​യ​റ്റി​ക്ക​ള​യു​മെ​ന്ന ഗീ​ർ​വാ​ണം. അ​ങ്ങ​നെ എ​ത്ര​യെ​ത്ര കീ​ഴ​ട​ങ്ങ​ലു​ക​ൾ.

എ​ൻ​ഇ​പി​യും അം​ഗീ​ക​രി​ക്കും എ​സ്ഐ​ആ​റും ന​ട​പ്പാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പൗ​ര​ത്വ ര​ജി​സ്റ്റ​റും കേ​ര​ള​ത്തി​ൽ വ​രും. കേ​ന്ദ്രം ന​ട​പ്പാ​ക്കു​ന്ന​തെ​ല്ലാം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​യി​രി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

സ​ഖാ​വ് ബി​നോ​യ് വി​ശ്വം വ്യ​ക്തി​പ​ര​മാ​യി അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യു​ടെ ആ​പ്ത​വാ​ക്യം ദീ​പ​സ്തം​ഭം മ​ഹാ​ശ്ച​ര്യം ന​മു​ക്കും കി​ട്ട​ണം പ​ണം എ​ന്ന​തു​മാ​ത്ര​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Kerala

കേ​ന്ദ്ര ഫ​ണ്ട് വാ​ങ്ങു​ന്ന​തി​ൽ തെ​റ്റി​ല്ല, പ​ക്ഷേ ബി​ജെ​പി​യു​ടെ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​ൻ പാ​ടി​ല്ല: വി.​ഡി. സ​തീ​ശ​ൻ

പാ​ല​ക്കാ​ട്: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര ഫ​ണ്ട് വാ​ങ്ങു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. എ​ന്നാ​ൽ ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ന​രേ​ന്ദ്ര മോ​ദി​യു​ടെ വീ​ട്ടി​ൽ നി​ന്ന​ല്ല കേ​ന്ദ്ര ഫ​ണ്ട് ന​ൽ​കു​ന്ന​ത്. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തി​ന് മു​മ്പാ​ണ് പി​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ സി​പി​ഐ​യെ പ​രി​ഹ​സി​ച്ച സ​തീ​ശ​ൻ, എ​ന്തി​നാ​ണ് നാ​ണം​കെ​ട്ട് എ​ൽ​ഡി​എ​ഫി​ൽ നി​ൽ​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ചു. ഏ​തു സി​പി​ഐ എ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ചോ​ദി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സ​തീ​ശ​ന്‍റെ പ​രാ​മ​ർ​ശം.

അ​തേ​സ​മ​യം, സി​പി​ഐ​യെ മു​ന്ന​ണി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. എ​ൻ​ഡി​എ​യി​ൽ നി​ന്നും എ​ൽ​ഡി​എ​ഫി​ൽ നി​ന്നും നി​ര​വ​ധി​പാ​ർ​ട്ടി​ക​ൾ യു​ഡി​എ​ഫി​ലേ​ക്ക് വ​രാ​നാ​യി കാ​ത്തു നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ നി​ല​വി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up